Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി.

06 Jul 2024 08:45 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പിൽ ചായക്കടയിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ശനിയാഴ്ച രാവിലെ 6.30 ഓടെ മത്സ്യ മാർക്കറ്റിന് സമീപമാണ് തീപിടുത്തം. ഉപ്പു വീട്ടിൽ ഷാനവാസിൻ്റെ ഉടമസ്ഥതയിലുള്ള ചായക്കടയിലാണ് തീപിടുത്തം ഉണ്ടായത്. കടയിൽ എത്തിയവർക്ക് ചായ എടുക്കാൻ സ്റ്റൗ കത്തിക്കുന്നതിനിടെ സിലിണ്ടറിൽ നിന്നും തീ ആളിപ്പടരുകയായിരുന്നു. അണയ്ക്കാൻ ശ്രമിച്ചെങ്കിലും സാധിക്കാതെ വന്നതോടെ കടുത്തുരുത്തിയിൽ നിന്നും ഫയർ യൂണിറ്റെത്തി ഉടൻ ആളിപ്പടർന്ന തീയണച്ചതിനാൽ സമീപത്തെ കടകളിലേക്കും മറ്റും തീ പടരാതെ ദുരന്തം ഒഴിവായി. ചായക്കടയിലെ സാധനങ്ങൾ ഭാഗീകമായി കത്തി നശിച്ചു.

Follow us on :

More in Related News