Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വർക്ക് ഷോപ്പിന് മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തീ പിടുത്തത്തില്‍ കത്തിനശിച്ചു.

19 Oct 2024 11:16 IST

PEERMADE NEWS

Share News :

കുമളി: കമ്പം സർക്കാർ ആശുപത്രിക്ക് സമീപം സി.എം.എസ് നഗറില്‍ മലയാളിയുടെ ഉടമസ്ഥതയിലുള്ള ഓട്ടോമൊബൈല്‍ വർക്ക് ഷോപ്പിന് മുന്നില്‍ പാർക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ തീ പിടുത്തത്തില്‍ കത്തിനശിച്ചു.

ഇന്നലെ പുലർച്ചയായിരുന്നു സംഭവം. വണ്ടിപ്പെരിയാർ തേങ്ങാക്കല്‍ സ്വദേശി അനീഷിന്റെ വർക്ക് ഷോപ്പിന് മുന്നില്‍ അറ്റകുറ്റപ്പണികള്‍ക്കായി നിറുത്തിയിട്ടിരുന്ന വാഹനങ്ങള്‍ക്കാണ് തീ പിടിച്ചത്. ഒരു ടെമ്പോ ട്രാവലറടക്കം അഞ്ച് വാഹനങ്ങള്‍ കത്തിനശിച്ചു. രാത്രി പതിനൊന്നോടെ അനീഷ് വർക്ക് ഷോപ്പ് അടച്ചിരുന്നു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർ ഫോഴ്സെത്തി പുലർച്ചയോടെ തീ അണച്ചു. വാഹനങ്ങളിലൊന്നിലെ ഷോർട്ട് സർക്യൂട്ടാണ് തീ പടരാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. കമ്പം സൗത്ത് പൊലീസ് കേസെടുത്തു.

Follow us on :

More in Related News