Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂൾ ബസും, കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം

28 Jun 2024 18:43 IST

PEERMADE NEWS

Share News :


പീരുമേട് :

വാഗമൺ ബോണാമിക്ക് സമീപം സ്കൂൾ ബസും, കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും തമ്മിൽ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കട്ടപ്പനയിൽ നിന്ന് കോഴിക്കോട് ആനക്കാംപൊയിലേക്ക് പോവുകയായിരുന്ന കെ.എസ്.ആർ.ടി.സി സൂപ്പർഫാസ്റ്റ് ബസും പീരുമേട്ടിലെ സ്വകാര്യ സ്കൂൾ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. പാതയുടെ വീതി കുറവാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ആറ് സ്കൂൾ വിദ്യാർത്ഥികൾക്കും, കെ.എസ്.ആർ.ടി.സി ബസിലെ ഒരു യാത്രക്കാരനും പരുക്കേറ്റു. ഇവരെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരുക്കുകൾ ഗുരുതരമല്ല. അപകടത്തെ തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിലാണ് ഇരു വാഹനങ്ങളിലും ഉണ്ടായിരുന്നവരെ പുറത്തെത്തിച്ചത്. പീരുമേട് പോലീസും സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് അൽപ്പനേരം പാതയിൽ ഗതാഗതം തടസപ്പെട്ടു. പിന്നീട് ഇരു വാഹനങ്ങളും റോഡിൽ നിന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുന:സ്ഥാപിച്ചു.

Follow us on :

More in Related News