Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട പെട്ടിഓട്ടോ കാറിന് പിന്നിലിടിച്ച് അപകടം;ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്.

20 Feb 2026 16:21 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട പെട്ടിഓട്ടോ കാറിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. കടുത്തുരുത്തി ആയാംകുടി സ്വദേശി കെ.കെ അനിൽകുമാർ (45) നാണ് പരിക്കേറ്റത്. വൈക്കം ചാലപ്പറമ്പ് ജംഗ്ഷന് സമീപം ടി.കെ മാധവൻ സ്മാരക സ്കൂളിന് മുൻവശത്ത് വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം. വൈക്കത്ത് നിന്നും ശേഖരിച്ച ആക്രി സാധനങ്ങളുമായി കടുത്തുരുത്തി ഭാഗത്തേക്ക് പോകുകയായിരുന്നു ഓട്ടോ. ഇടിയുടെ ആഘാതത്തിൽ ഓട്ടോയുടെ മുൻവശം തകർന്ന് തകിട് ഉൾപ്പടെ ഉള്ളിലേക്ക് കയറി. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സക്കായി പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News