Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വേമ്പനാട്ടുകായലിൽ കാണാതായ കക്കവാരൽ തൊഴിലാളി യുടെ മൃതദേഹം കണ്ടെത്തി.

22 May 2025 17:35 IST

santhosh sharma.v

Share News :

വൈക്കം: വേമ്പനാട്ടുകായലിൽ കക്കാ വാരാൻ പോയ തൊഴിലാളിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.ചെമ്പ് കാട്ടിക്കുന്ന് ശങ്കര വിലാസത്തിൽ ബാലകൃഷ്‌ണൻ (78) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെരുമ്പളം ഭാഗത്തെ തുരുത്തിൽ ആളില്ലാതെ വള്ളം ഒഴുകി നടക്കുന്നത് കണ്ട് സമീപത്ത് മത്സ്യബന്ധനത്തിലേർപ്പെട്ടവരാണ് ബാലകൃഷ്‌ണൻ്റെ വള്ളമാണെന്ന് തിരിച്ചറിഞ്ഞതും അപകടപ്പെട്ട വിവരം മനസിലാക്കിയതും. തുടർന്ന് ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു. വൈക്കത്ത് നിന്നും അഗ്നി ശമനസേന എത്തി നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് 12.15 ഓടെ കാട്ടിക്കുന്ന് പാലാക്കരി ഫിഷ്‌ഫാമിനു സമീപത്തു നിന്നും മൃതദേഹം കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 6.30 ഓടെയാണ് വീട്ടിൽ നിന്നും കക്കാവാരാനായി പോയത്.11 മണിയോടെയാണ് ബാലകൃഷ്ണനെ കാണാനില്ലെന്ന വിവരം അറിയുന്നത്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ - കുമാരി, മക്കൾ - റെജി മോൾ, റീന മോൾ, മരുമക്കൾ - ചന്ദ്രൻ, ചന്ദ്രബോസ്. സംസ്ക്കാരം വ്യാഴാഴ്ച വൈകിട്ട് 6.30ന് വീട്ടുവളപ്പിൽ നടക്കും.



Follow us on :

More in Related News