Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിന്നും കാണാതായ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.

03 Jul 2024 12:50 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പിൽ നിന്നും

കാണാതായ വയോധികനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. തലയോലപ്പറമ്പ് തലപ്പാറ തട്ടും പുറത്ത് വീട്ടിൽ അബ്ദുൽ കരീം(84) നെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊതി പാറാവേലിഭാഗത്ത് ബുധനാഴ്ച്ച രാവിലെ 8 മണിയോടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തിങ്കളാഴ്ച പുലർച്ചെ മുതൽ ഇയാളെ കാണാതായതായി ബന്ധുക്കൾ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. പോലീസ് അന്വോഷണം നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്.കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകും. ഭാര്യ - മറിയംബീവി. മക്കൾ - ഹാരിസ്, ഹസീന (KSRTC കണ്ടക്ടർ, വൈക്കം ). മരുമക്കൾ - രാജേഷ് രാജ, സുബി ഹാരിസ്. സംസ്ക്കാരം ഇന്ന് വൈകിട്ട് തലയോലപ്പറമ്പ് മുഹിയിദ്ദിൻ പള്ളി ഖബർസ്ഥാനിൽ.





Follow us on :

More in Related News