Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 21:43 IST
Share News :
വൈക്കം: ഓട്ടത്തിനിടെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട പിക്കപ്പ് വാൻ ഓടയുടെ സ്ലാബിലേക്ക് ഇടിച്ചു കയറി അപകം. സംഭവ സമയത്ത് കാൽനടയാത്രക്കാരും മറ്റു വാഹനങ്ങളും ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. തോട്ടകം ഷാപ്പിനു സമീപത്തെ വളവിൽ ചൊവ്വാഴ്ച വൈകിട്ട് 5 മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ പിക്കപ്പ് വാനിൻ്റെ മുൻവശം ഭാഗീകമായി തകർന്നു. വാഹനത്തിൽ ഉണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മൂന്ന് മാസം മുമ്പ് ഇതേ വളവിൽ സ്വകാര്യ ബസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടിരുന്നു. രണ്ട് മാസം മുമ്പ് ഈ ഭാഗത്തെ വളവിൽ കുട്ടികളുമായി പോകുകയായിരുന്ന രക്ഷിതാവ് ഓടിച്ചിരുന്ന കാർ റോഡിൽ നിന്ന് നിയന്ത്രണം വിട്ട് സമീപത്തെ പുരയിടത്തിലെ തെങ്ങിൽ ഇടിച്ച് തകർന്നിരിന്നു. ഈ ഭാഗത്ത് സൂചനാ ബോർഡുകൾ ഇല്ലാത്തതാണ് പലപ്പോഴും അപകടത്തിന് കാരണമെന്ന് പ്രദേശവാസികൾ പറയുന്നു.
Follow us on :
More in Related News
Please select your location.