Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും വെയിറ്റിംഗ് ഷെഡ്ഡിലുമിടിച്ച് അപകടം.4 പേർക്ക് പരിക്ക്.

22 Jul 2024 13:15 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് നിയന്ത്രണം വിട്ട കാർ സ്കൂട്ടറിലും വെയിറ്റിംഗ് ഷെഡ്ഡിലുമിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ ഉൾപ്പടെ 4 പേർക്ക് പരിക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ ചെമ്പ് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം. എറണാകുളം സ്വദേശികളായ നാലംഗ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.നിയന്ത്രണം വിട്ട കാർ സ്കൂട്ടറിൽ ഇടിച്ച ശേഷം റോഡരികിലെ വെയിറ്റിംഗ് ഷെഡ്ഡ് ഇടിച്ച് തെറിപ്പിച്ച് മറിയുകയായിരുന്നു. പരിക്കേറ്റവരെ ചെമ്മനാകരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.റോഡിൽ പരന്ന ഓയിൽ വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിയാണ് കഴുകി വൃത്തിയാക്കിയത്.


Follow us on :

More in Related News