Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശക്തമായ കാറ്റിലും മഴിയിലും വൈക്കത്ത് വ്യാപക നാശം.

15 Jul 2024 21:46 IST

santhosh sharma.v

Share News :

വൈക്കം: ശക്തമായ കാറ്റിലും മഴിയിലും വൈക്കത്തും സമീപ പ്രദേശങ്ങളിലും വ്യാപക നാശം. വെച്ചൂരിൽ പാടശേഖരത്തിൻ്റെ മോട്ടോർപുരയുടെ മേൽക്കൂരയിലെ ടിൻ ഷീറ്റ് പറന്നു ആറ്റിൽ വീണു. ബണ്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിൽ കൂറ്റൻ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണു. വെച്ചൂർ അച്ചിനകം പാടശേഖരത്തിൻ്റെ മോട്ടോർപുരയുടെമേൽക്കൂരയിലെ ടിൻഷീറ്റാണ് വെകിട്ട് ഉണ്ടായ ശക്തമായകാറ്റിൽ പറന്ന് കൈപ്പുഴയാറ്റിൽ പതിച്ചത്. മേൽക്കൂര പറന്നുപോയതിനെ തുടർന്ന് മോട്ടോർ പുരയുടെ ഭിത്തിയും തകർന്നു. 134 ഏക്കർ വരുന്ന പാടശേഖരത്തിൽ 80 കർഷകരാണുള്ളത്. നാലു ദിവസം മുമ്പ് വിതച്ച പാടത്ത് മോട്ടോർ പുര തകർന്നതോടെ മോട്ടോർ പ്രവർത്തിപ്പിച്ച് പാടത്തെ പെയ്ത്ത് വെള്ളം പുറന്തള്ളാൻ കഴിയാത്തതിനാൽ കൃഷി നശിക്കുമെന്ന ആശങ്കയിലാണ് കർഷകർ.ഏതാനും വർഷങ്ങൾക്ക് കാറ്റിൽ ഈ മോട്ടോർപുരയുടെ ആസ്ബറ്റോസ് ഷീറ്റ് പറന്നു പോയതിനെ തുടർന്ന് കർഷകർ സ്വന്തം നിലയിൽ പരിവെടുത്ത70,000രൂപ വിനിയോഗിച്ചാണ് മോട്ടോർ പുരയിൽ ടിൻ ഷീറ്റ് മേഞ്ഞത്. കർഷകർ വിവരമറിയിച്ചതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാറിൻ്റെ നേതൃത്വത്തിൽ ജനപ്രതിനിധികൾ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.പതിവായി വെള്ളപ്പൊക്ക ദുരിതവും കൃഷിനാശവും നേരിട്ട കർഷകർക്ക് ഇനി സ്വന്തം നിലയ്ക്ക് മോട്ടോർപുര പുനർനിർമ്മിക്കാനാവില്ലെന്നും സർക്കാർ സഹായമുണ്ടാകണമെന്ന് അച്ചിനകം പാടശേഖര സമിതി ഭാരവാഹികൾ ആവശ്യപ്പെട്ടു. ബണ്ട് റോഡിൽ ഓടിക്കൊണ്ടിരുന്ന കാറുകൾക്ക് മുകളിൽ രാവിലെ ഉണ്ടായ ശക്തമായ കാറ്റിൽ റോഡരികിൽ നിന്ന കൂറ്റൻ മരത്തിൻ്റെ ശിഖരം ഒടിഞ്ഞ് വീണതിനെ തുടർന്ന് കാറുകൾ തകർന്നെങ്കിലും യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് കുമരകം - ചേർത്തല റോഡിൽ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടു. വൈക്കത്ത് നിന്നും ഫയർഫോഴ്സ് എത്തിമരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനരാരംഭിച്ചത്.വെകിട്ട് ഉണ്ടായ ശക്തമായ കാറ്റിൽ ഉദയനാപുരം, മറവൻതുരുത്ത്, വെള്ളൂർ, തലയോലപ്പറമ്പ് പഞ്ചായത്തുകളിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് ഉൾപ്രദേശങ്ങളിലെ റോഡുകളിൽ തടസ്സം ഉണ്ടായി. വൈദ്യുതി പോസ്റ്റുകൾ തകർന്നു.പല ഇടങ്ങളിലും വൈദ്യുതി മുടങ്ങി. മരങ്ങൾ വീണ് വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. പല ഇടങ്ങളിലും നാശനഷ്ടം കണക്കാക്കിയിട്ടില്ല.






Follow us on :

More in Related News