Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ബൈക്ക് മിനിലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ ചികിത്സയിൽ ഇരുന്ന യുവാവ് മരിച്ചു.

01 May 2024 09:29 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: എതിരെ വന്ന മിനിലോറിയിൽ ബൈക്ക് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. കോട്ടയം കഞ്ഞിക്കുഴി രാജഭവനിൽ വരുൺ (23) ആണ് മരണമടഞ്ഞത്. ചികിത്സയിലിരിക്കെ ബുധനാഴ്ച പുലർച്ചെ നാല് മണിയോടെ മരിച്ചു. തിങ്കളാഴ്ച രാവിലെ 7 മണിയോടെ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപമാണ് അപകടം നടന്നത്. കോയമ്പത്തൂരിൽ പഠിക്കുന്ന സഹോദരി സീതാദേവിയെ ട്രെയിൻ കയറ്റി വിടുന്നതിനായി എറണാകുളം റെയിൽവേ സ്റ്റേഷനിലേക്ക് ബൈക്കിൽ പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിരെ വന്ന മിനിലോറിയിൽ ഇവർ സഞ്ചരിച്ച ബൈക്ക് ഇടിക്കുകയായിരുന്നു. സാരമായി പരിക്കേറ്റ സീതാദേവിയെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിലും തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ വരുണിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മാതാവ് പേച്ചിയമ്മാൾ. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News