Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം മറവൻതുരുത്തിൽ നിന്നും കാണാതായ യുവാവിനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി.

28 Jul 2024 09:54 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മറവൻതുരുത്തിൽ നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവാവിൻ്റെ മൃതദേഹം പുഴയിൽ കണ്ടെത്തി. മറവൻതുരുത്ത് ദിലീപ് ഭവനിൽ ദിലീപിൻ്റെ മകൻ മിഥുൻ (32)ൻ്റെ മൃതദേഹം വാളംപ്പള്ളി പാലത്തിന് സമീപം പുഴയിൽ ഞായറാഴ്ച രാവിലെ 8.30 ഓടെയാണ് കണ്ടെത്തിയത്.


കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 5 മണിയോടെയാണ് യുവാവിനെവീടിന് സമീപത്ത് നിന്നും കാണാതായത്.തുടർന്ന് ബന്ധുക്കൾ മൊബൈൽ ഫോണിൽ വിളിച്ചെങ്കിലും പ്രതീകരിക്കാത്തതിനെ തുടർന്ന് സമീപപ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വീട്ടുകാർ തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയിരുന്നു. യുവാവ് ഉപയോഗിച്ചിരുന്ന ഫോണിൻ്റെ ടവർ ലോക്കേഷൻ പ്രദേശത്ത് കാണിച്ചിരുന്നെങ്കിലും യുവാവിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പ്രദേശത്തെ സി സി ടി വി കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ശക്തമാക്കുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ മൃതദേഹം പുഴയിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ച് വരുന്നു. പുഴക്കരയിൽ നിന്നും യുവാവ് ധരിച്ചിരുന്ന ചെരുപ്പും മദ്യക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്.സംഭവത്തിലെ ദുരൂഹതയും പോലീസ് അന്വേഷിക്കുന്നുണ്ട്.

Follow us on :

More in Related News