Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 Jan 2026 23:26 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട പാസഞ്ചർ ഓട്ടോ റോഡരികിലെ തോട്ടിലേക്കു മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രികരെ ഉടൻ നാട്ടുകാർ രക്ഷപ്പെടുത്തിയതിനാൽ ദുരന്തം ഒഴിവായി. ബുധനാഴ്ച രാത്രി 7 മണിയോടെ മറവൻതുരുത്ത് വാളോർ മംഗലത്താണ് അപകടം. വടയാർ പൊട്ടൻചിറയിൽ നിന്നും കടൂക്കര ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. വടയാർ സ്വദേശിയായ യാത്രക്കാരനും ഇടവട്ടം സ്വദേശിയായ ഓട്ടോ ഡ്രൈവറുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. ഓട്ടത്തിനിടെ നിയന്ത്രണം വിട്ട് ഓട്ടോ തോട്ടിലേക്ക് മറിയുകയായിരുന്നു. ശബ്ദം കേട്ട് ഉടൻ നാട്ടുകാർ ഓടിയെത്തി ഇവരെ കരയ്ക്ക് കയറ്റിയതിനാൽ ദുരന്തം ഒഴിവായി. നിസ്സാര പരിക്കുകളോടെ ഇരുവരും രക്ഷപ്പെട്ടു. തോട്ടിലെ വെള്ളത്തിലും ചെളിയിലും താഴ്ന്ന് പോയ ഓട്ടോ പിന്നീട് കരയ്ക്ക് കയറ്റി.
Follow us on :
Tags:
More in Related News
Please select your location.