Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എറണാകുളത്ത് സ്കൂട്ടറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയായ നവവരൻ മരിച്ചു, ഗുരുതര പരിക്കുകളോടെ ഭാര്യ ആശുപത്രിയിൽ.

18 Dec 2024 14:22 IST

santhosh sharma.v

Share News :

വൈക്കം: എറണാകുളത്ത് സ്കൂട്ടറും

ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ തലയോലപ്പറമ്പ് ബ്രഹ്മമംഗലം സ്വദേശിയായ നവവരന് ദാരുണാന്ത്യം. ഗുരുതര പരിക്കുകളോടെ ഭാര്യയെ മെഡിക്കൽ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രഹ്മമംഗലം കണ്ടത്തിൽ വേണുഗോപാൽ പുഷ്പ ദമ്പതികളുടെ ഏക മകൻ വിഷ്ണു (30) ആണ് മരിച്ചത്.ഗുരുതരമായി പരിക്കേറ്റ ഭാര്യ ആര്യയെ മെഡിക്കൽ സെൻ്റർ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 7.30 ഓടെ തൃപ്പൂണിത്തുറ എരൂരിലാണ് അപകടം. എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലെ ജോലി കഴിഞ്ഞ് ഇരുവരും ബൈക്കിൽ വീട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം.

ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ബൈക്കിനെ ഓവർടേക്ക് ചെയ്യുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ഉടൻ തന്നെ ഇരുവരെയും മെഡിക്കൽ സെൻ്റർ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിഷ്ണുവിന്റെ ജീവൻ രക്ഷിക്കാനായില്ല. ഈ മാസം ഒന്നിനാണ് മരങ്ങാട്ടു പ്പള്ളി സ്വദേശിനിയായ ആര്യയുമായുള്ള വിഷ്ണുവിൻ്റെ വിവാഹം കഴിഞ്ഞത്.

അപകട സാധ്യത കൂടിയ മേഖലയാണെന്നും പതിവായി ഈ പ്രദേശങ്ങളിൽ അപകടങ്ങൾ ഉണ്ടാകാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. മൃതദേഹം എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രി മോർച്ചറിയിൽ. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News