Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

21 Jan 2025 10:05 IST

Jithu Vijay

Share News :

എടപ്പാൾ : മലപ്പുറം എടപ്പാളിന് അടുത്ത് മാണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ച്‌ അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. കെഎസ്‌ആര്‍ടിസി ബസ്സും എതിർ ദിശയില്‍ നിന്ന് വന്ന ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച്‌ ആണ് അപകടം. ഇരു വാഹനങ്ങളിലും ഏകദേശം 50 ഓളം യാത്രക്കാരുണ്ടായിരുന്നു. ഇതില്‍ മുപ്പതോളം യാത്രക്കാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ഇതില്‍ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്.


ഇന്ന് പുലര്‍ച്ചെ 2.50-ന് ആണ് അപകടമുണ്ടായത്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.

ഗുരുതരമായി പരിക്കേറ്റവരില്‍ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡ‍ിക്കല്‍ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.തൃശൂരില്‍ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്‌ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ പരിക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Follow us on :

More in Related News