Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Sep 2025 17:49 IST
Share News :
കോട്ടയം: പാലായിൽ മീനച്ചിൽ ആറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മുരിക്കുംപുഴക്ക് സമീപം തൈങ്ങന്നൂർ കടവിലാണ് ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ സംഭവമുണ്ടായത്.
കൂരാലി സ്വദേശി കണ്ടെത്തിൻ കരയിൽ ജി. സാബു, കൊണ്ടൂർ ചെമ്മലമറ്റം വെട്ടിക്കൽ ബിബിൻ ബാബു എന്നിവരാണ് മരിച്ചത്.
പാലായിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് ഇരുവരും. കടവിൽ ഇരുന്ന് ഉച്ചഭക്ഷണം കഴിച്ച ശേഷം ഇവർ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
ഇരുവരും വെള്ളത്തിൽ മുങ്ങിത്താഴുന്നതു കണ്ട നാട്ടുകാരൻ ബഹളം വച്ച് ആളെ കൂട്ടി രക്ഷപ്പെടുത്താൻ ശ്രമിച്ചു എങ്കിലും നടന്നില്ല.
തുടർന്ന് ഉടൻ തന്നെ ഫയർഫോഴ്സ് എത്തി നടത്തിയ തെരലിൽ ഇരുവരെയും കണ്ടെത്തി കരയ്ക്കെത്തിച്ചു എങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പാലാ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Follow us on :
Tags:
More in Related News
Please select your location.