Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിയന്ത്രം വിട്ട സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്.

15 Sep 2024 22:38 IST

santhosh sharma.v

Share News :

വൈക്കം: തലയോലപ്പറമ്പിൽ നിയന്ത്രം വിട്ട സ്കൂട്ടർ റോഡരികിലെ പോസ്റ്റിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്. മറവൻതുരുത്ത് വാഴേക്കാട്ട് പള്ളിയിൽ ഡിജിൻ (22)നാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകിട്ട് 6 മണിയോടെ പാലാം കടവ് പാലത്തിന് സമീപമാണ് അപകടം. തലയോലപ്പറമ്പിൽ നിന്നും പാലാം കടവിലേക്ക് പോകുന്നതിനിടെ സ്കൂട്ടർ നിയന്ത്രം വിട്ട് റോഡരികിലെ പോസ്റ്റിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നാലെ എത്തിയ യാത്രക്കാരാണ് ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്.പരിക്ക് ഗുരുതരമായതിനെ തുടർന്ന് പിന്നീട് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

Follow us on :

More in Related News