04 Sep 2024 11:07 IST
Share News :
വടകര: മുക്കാളിയിൽ വാഹനാപകടം.ലോറിയും കാറും കൂട്ടിയിടിച്ചാണ് അപകടം. അപകടത്തിൽ രണ്ടു പേർ മരിച്ചു. മരിച്ചവരിൽ അമേരിക്കയിൽ നിന്ന് നാട്ടിലേക്ക് വന്ന യുവാവും. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ടാക്സിയിൽ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അമേരിക്കയിൽ നിന്നും പുലർച്ചെ എത്തിയതായിരുന്നു ഷിജിൽ. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്.
ഒരേ ദിശയിലെത്തിയ വാഹനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.കാർ ഡ്രൈവർ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസിൽ ജൂബി, കാറിൽ ഒപ്പമുണ്ടായിരുന്ന ന്യൂ മാഹി സ്വദേശി കളത്തിൽ ഷിജിൽ (40) എന്നിവരാണ് മരിച്ചത്. ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എതിർ ദിശകളിൽ നിന്ന് വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചതായാണ് പ്രാഥമിക നിഗമനം. അപകടത്തിൽ പെട്ട സ്വിഫ്റ്റ് ഡിസയർ കാറിൻ്റെ മുൻവശം പൂർണമായും തകർന്ന നിലയിലാണ്. കെഎൽ 76 ഡി 3276 നമ്പർ ലോറിയുമായാണ് കാർ കൂട്ടിയിടിച്ചത്. അപകടത്തിൻ്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
Follow us on :
Tags:
More in Related News
Please select your location.