Tue Dec 12, 2023 10:56 PM 1ST
Location
Sign In
07 May 2025 17:02 IST
Share News :
വൈക്കം: മൂകാംബികയിൽ ആറ്റിൽ മുങ്ങി മരിച്ച സിനിമ ജൂനിയർ ആർട്ടിസ്റ്റ്
വൈക്കം പള്ളിപ്രത്ത്ശ്ശേരി പട്ടശേരി മൂശാറത്തറ വീട്ടിൽ എം.എഫ് കപിൽ (30)ൻ്റെ മൃതദേഹം വ്യാഴാഴ്ച പുലർച്ചെ നാട്ടിലേത്തിക്കും. അടുത്തദിവസം ഷൂട്ടിങ് ആരംഭിക്കാനിരിക്കുന്ന 'കാന്താര-2' എന്ന കന്നഡ സിനിമയിൽ അഭിനയിക്കാൻ സെലക്ഷൻ കിട്ടിയ കപിലിൽ ഇതിൻ്റെ ഭാഗമായിട്ടാണ് സുഹൃത്തുക്കളുമായി മൂകാംബികയിലെത്തിയത്.ചൊവ്വാഴ്ച വൈകിട്ട് 4 മണിയോടെ സുഹൃത്തുക്കളുമൊത്ത് സൗപർണ്ണി കയിലുള്ള ആറ്റിൽ കുളിക്കുന്നതിനിടെ കയത്തിൽപ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. സുഹൃത്തുക്കളും മറ്റും ചേർന്ന് ഉടൻ മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. മൂകാംബിക യാത്രയുടെ ഭാഗമായി ചൊവ്വാഴ്ച രാവിലെ ഗരുഡഗുഹയിലേക്ക് പോകുന്നതിന്റെയും പിന്നീട് സൗപർണികയിലെ നദിയിൽ കുളിക്കാനിറങ്ങിയതിൻ്റെയും
ഫോട്ടോകൾ കപിൽ വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയിരുന്നു. സാമൂഹിക മാധ്യമങ്ങളിലൂടെ സിനിമാ ഡയലോ ഗുകൾ റീൽസുകളാക്കിയിടുന്നതിൽ പ്രത്യേക കഴിവ് കപിലിനുണ്ടായിരുന്നു. ഒട്ടേറെ ഹ്രസ്വചിത്രങ്ങളിലും കപിൽ അഭിനയിച്ചിട്ടുണ്ട്. സിനിമകളിലും മറ്റ് പരിപാടികൾക്കും ലൈവ് സ്ട്രീമിങ് ക്യാമറാമാനായും കപിൽ ജോലിചെയ്തുവരുകയായിരുന്നു. പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബുധനാഴ്ച വൈകിട്ട് കർണ്ണാടകയിൽ നിന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോരും. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. അച്ഛൻ - ഫൽഗുണൻ. അമ്മ- രേണുക. സഹോദരി - രേഷ്മ.
Follow us on :
Tags:
Please select your location.