Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ശക്ത‌മായ കാറ്റും മഴയും; വ്യാപക നാശം;20ഓളം വീടുകൾ മരങ്ങൾ വീണ് തകർന്നു.

26 Jul 2025 00:00 IST

santhosh sharma.v

Share News :

വൈക്കം: ശക്ത‌മായ കാറ്റും മഴയും വൈക്കത്ത് വ്യാപക നാശം. വെള്ളിയാഴ്ച  ഉച്ചയ്ക്കു 2മണിയോടെ മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ വൈക്കത്ത് വിവിധ പഞ്ചായത്തുകളിലായി 20ഓളം വീടുകൾക്കു മുകളിൽ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീണ് തകർന്ന് നാശം സംഭവിച്ചു. മരം വീണ് 2കാറുകളും തകർന്നു. തവണക്കടവിൽ നിന്നും വൈക്കം ഭാഗത്തേക്കു യാത്രക്കാരുമായി വന്ന ബോട്ടിൽ കാറ്റ് പിടിച്ചത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. തീരത്ത് അടുക്കാറായപ്പോഴാണ് കാറ്റ് എത്തിയത്. ബോട്ട് ഡ്രൈവറുടെ അവസരോചിതമായ കഴിവിലൂടെയാണ് ബോട്ട് അപകടം സംഭവിക്കാതെ യാത്രക്കാരെ കരയ്ക്ക് എത്തിച്ചത്. മറവൻതുരുത്ത് പഞ്ചായത്തിൽ ഇടവട്ടം മട്ടോറയിൽ ബിനു, ഇടവട്ടം കാളിവേലിൽ ബിനു, ആൻ്റണി പുത്തൻപുരയ്ക്കൽ, തലയാഴം പഞ്ചായത്തിൽ പള്ളിയാട് കന്നുതറയിൽ അജാമളൻ, രാഗിണി കുറിച്ചിക്കുന്നേൽ, അനിയപ്പൻ ഈരത്തറ, ശാന്ത പൊൻവെയിൽ, മോഹനൻ അരികുപുറം, രാധ പണാമഠം നഗർ, രമണൻ പണാമഠം നഗർ. വൈക്കം പള്ളിപ്പുറത്തുശേരി മായപ്പള്ളിച്ചിറ മോഹനൻ, വിരുത്തിയിൽ നാരായണൻ, ടിവിപുരം പഞ്ചായത്തിൽ വാഴേക്കാട്ടുതറ ഭാസ്ക്കരൻ, ചെമ്പ് പഞ്ചായത്തിൽപാണ്ടശേരിൽ ഷാജി, തലയോലപ്പറമ്പ് പഞ്ചായത്തിൽ ബ്രിജേഷ് ഇടങ്ങളിൽ, വടയാർ വെട്ടിക്കാട്ടുപടി അമ്മിണിക്കുട്ടി, വെള്ളൂർ പഞ്ചായത്തിൽ വടയാടിൽ രാജമ്മ, തലയാഴം പഞ്ചായത്തിൽ മിനി കളരിക്കൽ എന്നിവരുടെ വീടുകൾക്ക് മുകളിലേക്ക് മരം കടപുഴകി വീണു.

വെള്ളൂർ ഇറുമ്പയത്ത് വൻ തേക്കുമരം നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മറിഞ്ഞുവീണ് കാർ പൂർണ്ണമായും തകർന്നു.പെരുന്തട്ട് തെക്കേമലയിൽ ജിബിന്റെ വാഹനമാണ് തകർന്നത്. വടയാർ പടിഞ്ഞാറെക്കരയിൽ സർവീസ് സ്‌റ്റേഷൻ നടത്തുന്ന അടിയം സ്വദേശി കെ.എസ്.വിനോദ് എന്നിവരുടെ കാറുകൾക്ക് മുകളിലും മരം വീണ് നാശം ഉണ്ടായി.വടയാർ പന്ത്രണ്ടിൽ സന്തോഷിന്റെ വീടിന് മുകളിലെ ഷീറ്റുകൾ ശക്തമായ കാറ്റിൽ പറന്നുപോയി വാസയോഗ്യമല്ലാത്ത സ്ഥിതിയിലായി. കണിയാം പടിക്കൽ ഭാഗത്തെ കൂറ്റൻ മരം വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണ് വൈദ്യുത ബന്ധം വിച്ഛേദിക്കപ്പെട്ടു. മുരുക്കുംതറയിൽ ഭാഗത്ത് വലിയ തണൽമരം പുഴയിലേക്ക് മറിഞ്ഞുവീണു. ഓണംകണ്ടത്തിൽ രമാ മുരളിയുടെ വീടിനു മുകളിലേക്ക് അയൽവാസിയുടെ മരം കടപുഴകി വീണ് ഭാഗികമായി തകർന്നു. ചെമ്പ് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് പാണ്ടശ്ശേരിൽ ഷാജിയുടെ പുരയിടത്തിലേക്ക് ഇലഞ്ഞിമരം കടപുഴകി വീണു വീട് ഭാഗികമായും അതിനോട് ചേർന്നുള്ള ബാത്റൂം പൂർണ്ണമായും തകർന്നു, അപകട സമയത്ത് അമ്മ ജാനകി വീട്ടിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. 

മറവൻതുരുത്ത് പഞ്ചായത്ത് രണ്ടാം വാർഡ് ആന്റണി പുത്തൻപുരയ്ക്കലിന്റെ വീടിനു മുകളിലേക്ക് സമീപ പുരയിടത്തിലെ ആഞ്ഞിലിമരം കടപുഴകി വീണു, വീട് ഭാഗീകമായി തകർന്നു,അപകട സമയത്ത് വീട്ടിലാരും ഇല്ലാതിരുന്നതിനാൽ ആളപായം ഒഴിവായി. വെള്ളൂരിൽ പല പ്രദേശങ്ങളിലും മരങ്ങൾ വൈദ്യുതി ലൈനിലേക്ക് മറിഞ്ഞുവീണ് വൈദ്യുതി ബന്ധം പൂർണ്ണമായും തകരാറിലായ അവസ്ഥയിലാണ്. ഇടവട്ടം

അറുപതിൽ സമീപവാസിയുടെ ചാഞ്ഞുനിന്ന ഇടഞ്ഞ മരം വൈദ്യുതി ലൈനിലേക്കും പാച്ചോറ്റിൽ മനോജിന്റെ കിണറിന് മുകളിലേക്കും വീണ് നാശനഷ്ടമുണ്ടായി. വൈക്കത്തിന്റെ വിവിധ പ്രദേശങ്ങളിലായി 11 കെവി വൈദ്യുതിലൈന് മുകളിലേക്ക് നിരവധി മരങ്ങൾ കടപുഴകി വീണു.നിരവധി സ്ഥലങ്ങളിൽ വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞു. ചാലപ്പറമ്പ്- ആറാട്ടുകുളങ്ങര റോഡിൽ മരം വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. വൈക്കത്തു നിന്നും അഗ്നിശമന സേന എത്തിയാണ് മരം മുറിച്ചു നീക്കി ഗതാഗതം പുന:സ്ഥാപിച്ചത്. ടോൾ ചെമ്മനാകരി റോഡിൽ ചാലുംകടവ് പാലത്തിന് സമീപം വൈദ്യുതലൈനു മുകളിലൂടെ കൂറ്റൻ മരം റോഡിനു കുറുകെ വീണ് 2മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. ജാതി, വാഴ, തെങ്ങ്, കവുങ്ങ്, തുടങ്ങിയ കാർഷിക വിളകൾക്കും കനത്ത നാശം സംഭവിച്ചു.

നിരവധി കർഷകരുടെ ഓണം വിപണി ലക്ഷ്യം ഇട്ട് ഇറക്കിയ പച്ചക്കറി, ഏത്തവാഴകൃഷിയും നശിച്ചു.


 

Follow us on :

More in Related News