Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊട്ടാരക്കര എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചുകാരി മരിച്ചു

06 Jun 2024 18:42 IST

R mohandas

Share News :


കൊല്ലം: കൊട്ടാരക്കര എംസി റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് പതിനഞ്ചുകാരി മരിച്ചു. കരിക്കം സ്വദേശിനി ആൻഡ്രിയയാണ് മരിച്ചത്. റോഡിന്റെ വശത്തെ കെട്ടിടത്തിന്റെ തിട്ടയിൽ ഇടിച്ചാണ് കാർ മറിഞ്ഞത്. പിൻസീറ്റിൽ ഇരുന്ന ആൻഡ്രിയ തൽക്ഷണം മരിക്കുകയായിരുന്നു. തലയ്ക്ക് ​ഗുരുതര പരുക്കേൽക്കുകയായിരുന്നു.

ആൻഡ്രിയയുടെ അമ്മ ബിൻസി ആണ് കാർ ഓടിച്ചത്. ഇവരുടെ മാതാവിൻ്റെ ചികിത്സക്കായി തിരുവനന്തപുരം ഗോകുലം മെഡിക്കൽ കോളജിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു വാളകത്ത് വെച്ച് അപകടമുണ്ടായത്. ബിൻസിയെ പരുക്കുകളോടെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


Follow us on :

More in Related News