04 Jun 2024 18:57 IST
Share News :
വൈക്കം: കാറും എയ്സ് വാനും കൂട്ടി ഇടിച്ച് അപകടത്തിൽ വാൻ തലകീഴായി മറിഞ്ഞു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ചെമ്പ് പെട്രോൾ പമ്പിന് മുൻവശത്താണ് അപകടം. ഇടിയുടെ ആഘാതത്തിൽ വാൻ തലകീഴായി മറിയുകയായിരുന്നു. കാർ യാത്രികരായ കോമളപുരം കുളങ്ങര വീട്ടിൽ മനോജ്(46), ഇയാളുടെ ഭാര്യ ലൗലി കൃഷ് (41) എന്നിവരെ സാരമായ പരുക്കുകളോടെ വൈക്കം താലൂക്ക് ആശുപത്രിയിലും പരിക്കേറ്റ വാൻ ഡ്രൈവറെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളും തകർന്നു.
Follow us on :
Tags:
More in Related News
Please select your location.