Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി; മൃതദേഹങ്ങൾ ചിതറിക്കിടക്കുന്ന നിലയിൽ.

28 Feb 2025 08:13 IST

santhosh sharma.v

Share News :

കോട്ടയം : ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നു മൃതദേഹങ്ങൾ കണ്ടെത്തി. ഒരു സ്ത്രീയും 2 പെൺകുട്ടികളുമാണു മരിച്ചത്. ഇവർ ആരാണെന്നു തിരിച്ചറിഞ്ഞിട്ടില്ല. മരിച്ചത് അമ്മയും മക്കളും ആണെന്നാണു സൂചന.

ട്രെയിൻ ഇടിച്ചാണ് ഇവർ മരിച്ചതെന്നാണു പ്രാഥമിക നിഗമനമെന്ന് പോലീസ് പറഞ്ഞു. എപ്പോഴാണ് സംഭവമുണ്ടായതെന്ന് അറിവായിട്ടില്ല.. രാവിലെ ആറോടെ വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തിയത്. മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതിനാൽ അഗ്നിശമന സേനയും സ്ഥലത്തെത്തിയിട്ടുണ്ട്. ട്രാക്കിൽ തടസ്സമുള്ളതിനാൽ ട്രെയിനുകൾ പിടിച്ചിടുകയാണ്. വന്ദേഭാരത് ഉൾപ്പെടെയുള്ളവ വൈകുമെന്നു റെയിൽവേ അധികൃതർ അറിയിച്ചു.

Follow us on :

More in Related News