Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പാലത്തില്‍ നിന്നും ആറ്റില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം ഫയർഫോഴ്സ് സ്കൂബാ ടീം മുങ്ങിയെടുത്തു.

09 Oct 2025 18:41 IST

santhosh sharma.v

Share News :

വൈക്കം: അക്കരപ്പാടം പാലത്തില്‍ നിന്നും മൂവാറ്റുപുഴയാറ്റില്‍ ചാടിയ വിദ്യാര്‍ഥിനിയുടെ മൃതദേഹം കണ്ടെത്തി. വൈക്കം പോളശേരി പാര്‍ഥശേരി വീട്ടില്‍ പ്രതാപന്റെ മകള്‍ പി.പൂജ (17) യുടെ മൃതദേഹമാണ് ഫയർഫോഴ്സ് സ്കൂബാ ടീം മുങ്ങിയെടുത്തത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. 9.30-മുതല്‍ പൂജ അക്കരപ്പാടം പാലത്തില്‍ ഫോണ്‍ ചെയ്തുകൊണ്ട് നടക്കുന്നത് കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

പൂജ ആറ്റില്‍ ചാടുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ വൈക്കം അഗ്നിരക്ഷാസേനയെയും പോലീസിലും വിവരം അറിയിക്കുകയായിരുന്നു. അഗ്നിരക്ഷാസേന എത്തി തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്തിയില്ല. തുടര്‍ന്ന് കോട്ടയത്ത് നിന്നും സ്‌കൂബ ടീം എത്തി നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ മൃതദേഹം ആറ്റില്‍ നിന്നും കണ്ടെടുത്തത്. കുലശേഖരമംഗലം ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ച പൂജ. വൈക്കം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. അമ്മ- റീന. സഹോദരന്‍ - പവന്‍(വിദ്യാര്‍ഥി).

Follow us on :

More in Related News