Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Dec 2024 20:20 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ലോറി റോഡരികിലെ അലുമിനിയം ഗാർഡും വൈദ്യുതി പോസ്റ്റും തകർത്ത് പാടത്തേക്ക് തലകീഴായി മറിഞ്ഞു. എറണാകുളം സ്വദേശിയായ ഡ്രൈവർ ഉൾപ്പടെ ലോറിയിലുണ്ടായിരുന്ന മൂന്നു പേർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോട്ടയം - എറണാകുളം റോഡിൽ വെട്ടിക്കാട്ടുമുക്ക് ഗുരുമന്ദിരം ജങ്ഷന് സമീപം വെള്ളിയാഴ്ച വൈകിട്ട് 6 മണിയോടെയാണ് അപകടം.കോട്ടയത്ത് നിന്നും വേസ്റ്റ് പേപ്പർ ലോഡുമായി എറണാകുളത്തേക്ക് പോകുകയായിരുന്നു എയ്ഷർലേറിയാണ് മറിഞ്ഞത്. വളവോടു കൂടിയ ഭാഗത്ത് എതിരെ മറ്റൊരു വാഹനം വന്നപ്പോൾ ലോറി വെട്ടിച്ച് മാറ്റുന്നതിനിടെ നിയന്ത്രണം വിട്ട് റോഡരികിലെ സുരക്ഷാവേലിയും വൈദ്യുത പോസ്റ്റും തകർത്ത് മറിയുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഓടിയെത്തിയ നാട്ടുകാരാണ് ലോറിയിലെ ആളുകളെ രക്ഷപ്പെടുത്തിയത്. വൈദ്യുത പോസ്റ്റ് ഓടിഞ്ഞ് ലൈൻ ഉൾപ്പടെ താഴെ വീണതിനെ തുടർന്ന്
വെട്ടിക്കാട്ട് മുക്ക്, വടകര ഭാഗത്തെ വൈദ്യുതി വിതരണം മുടങ്ങിയത് പുന: സ്ഥപിക്കാനായിട്ടില്ല. ബസ്സുകൾ ഉൾപ്പടെയുള്ള വാഹനങ്ങളുടെ മത്സര ഓട്ടവും വളവിലെ അമിതവേഗവുമാണ് ഈ ഭാഗത്ത് അപകടത്തിന് പ്രധാന കാരണമെന്ന് നാട്ടുകാർ പറയുന്നു. ഏതാനും മാസം മുമ്പ് ഈ ഭാഗത്ത് നിയന്ത്രണം വിട്ട സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ്സ് താഴ്ചയിലേക്ക് മറിഞ്ഞ് 30 ഓളം പേർക്ക് പരിക്കേറ്റിരുന്നു. കഴിഞ്ഞ ഒരു വർഷത്തിനിടെ ചെറുതും വലുതുമായ 20 ൽ അധികം അപകടങ്ങളാണ് ഈ ഭാഗത്ത് ഉണ്ടായത്. ഏതാനും ദിവസം മുമ്പ് മത്സര ഓട്ടത്തിനിടെ സ്വകാര്യ ബസ്സിന് പിന്നിൽ കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസ്സിടിച്ച് ആറോളം പേർക്ക് പരിക്കേറ്റിരുന്നു. അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടിരുന്നു.അപകടങ്ങൾ ഒഴിവാക്കുന്നതിനായി സ്പീഡ് ബ്രേക്കർ ഉൾപ്പടെയുള്ളവ സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പിന് നിവേദനം നൽകിയെങ്കിലും യാതൊരു നടപടിയും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
Follow us on :
Tags:
More in Related News
Please select your location.