Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊട്ടാരക്കര വെട്ടിക്കവല കോട്ടൂരിനടുത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു.

19 May 2024 21:35 IST

R mohandas

Share News :


കൊല്ലം: കൊട്ടാരക്കര വെട്ടിക്കവല കോട്ടൂരിനടുത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. സദാനന്ദപുരം ആകാശ് ഭവനിൽ ആകാശ് (21) വെട്ടിക്കവല നടുക്കുന്നു പുത്തൻവീട്ടിൽ ശ്രീജിത്ത് (20) എന്നിവരെയാണ് കുളത്തിൽ മുങ്ങി മരിച്ച നിലയിൽ കണ്ടത്തിയത്.ഞായർ വൈകിട്ട് അഞ്ചു മണിയോടെയാണ് സംഭവം.

അവധി ആഘോഷിക്കാനായാണ് മൂന്ന് യുവാക്കൾ കോട്ടൂരിൽ എത്തുന്നതു്.ആകാശും , ശ്രീ ജിത്തും കുളത്തിലിറങ്ങി കുളിക്കുന്നതിനിടയിൽ ചെളിയിൽ പുതയുകയായിരുന്നു. ഇതിനിടയിൽ കരയ്ക്ക് ഇരിക്കുകയായിരുന്ന സുഹൃത്തിൻ്റെ നിലവിളി കോട്ട് നാട്ടുകാർ ഓടിയെത്തി ഇരുവരേയും പുറത്തെടുത്തപ്പോഴെക്കും മരിച്ചു.


Follow us on :

More in Related News