Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം നഗരസഭാ പരിധിയിൽ തെരുവുനായ്ക്കളെ പിടികൂടി വാക്സിനെടുക്കുന്നതിന് തുടക്കമായി.

20 Aug 2025 21:50 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിരവധി പേർക്ക് തെരുവുനായയുടെ കടിയേറ്റ് ഗുരുതരമായി പരിക്കേറ്റതും പേവിഷബാധയെ തുടർന്ന് ഏതാനും തെരുവുനായ്ക്കൾ കഴിഞ്ഞ ദിവസങ്ങളിൽ ചത്തതും കണക്കിലെടുത്ത് നഗരസഭയിലെ 26 വാർഡിലെയും തെരുവുനായ്ക്കളെയും പിടികൂടി വാക്സിനെടുക്കുന്നതിന് തുടക്കമായി. ഗുജറാത്തു കേന്ദ്രീകരിച്ചുള്ള കാവ എന്ന പേരിലുള്ള സന്നദ്ധ സംഘടനയിൽ ഉൾപ്പെട്ട അഞ്ചംഗ സംഘമാണ് തെരുവു നായ്ക്കളെ പിടികൂടി വാക്സിനെടുക്കാൻ എത്തിയത്. നായ്ക്കളെ പിടികൂടുന്നതിൽ പരിശീലനം നേടിയ മൂന്നു ഇതര സംസ്ഥാനക്കാരാണ് നായ്ക്കളെ വലയിലാക്കുന്നത്.

വാക്സിനെടുക്കുന്നത് മലയാളികളാണ്. 

വൈക്കംനഗരസഭയിലെ ജെ.എച്ച്.ഐ.യുടെ നേതൃത്വത്തിലാണ് നടപടികൾ നടക്കുന്നത്.

പേവിഷബാധയേറ്റ നായകൾ ചത്ത പ്രദേശങ്ങളിലും തെരുവുനായയുടെ ആക്രമണത്തിൽ പരിക്കേറ്റവർ താമസിക്കുന്നിടങ്ങളിലും അക്രമാസക്തരായി കടിപിടികൂടി ഭീതിപരത്തുന്ന തെരുവുനായ്ക്കളെയുമാണ് ആദ്യഘട്ടത്തിൽ പിടികൂടി വാക്സിനെടുക്കുന്നത്.തുടർന്ന് മുഴുവൻ വാർഡുകളിലേയും തെരുവുനായ്ക്കൾക്ക് വാക്സിനെടുക്കും. വാക്സിനെടുത്ത നായയെ പിന്നീട് തിരിച്ചറിയുന്നതിനായി ദേഹത്ത് മാർക്ക് ചെയ്യും. നഗരസഭ 17-ാം വാർഡിലാണ് തെരുവുനായ്ക്കളെ പിടികൂടി വാക്സിനെടുക്കുന്നതിന് തുടക്കം കുറിച്ചത്. നഗരസഭ വാർഡ് കൗൺസിലർ രാധികാ ശ്യാമും നാട്ടുകാരും തോട്ടുവക്കത്തെ നായ്ക്കളെ പിടികൂടി വാക്സിനെടുക്കുന്നതിനായി സന്നദ്ധ പ്രവർത്തകർക്കൊപ്പം കൂടി ആവശ്യമായ സഹായങ്ങൾ നൽകി. 19നായ്ക്കളെ പിടികൂടി വാക്സിനെടുത്തു. തുടർന്ന് നഗരസഭയിലെ 13, 20 വാർഡുകളിലും വാക്സിനേഷൻ പൂർത്തിയാക്കി. 

Follow us on :

More in Related News