Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ക്ഷേത്ര ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു;റോഡിലൂടെ ഓടിയ കൊമ്പനെ അനുനയിപ്പിച്ച് തളച്ചു.

20 Feb 2026 21:24 IST

santhosh sharma.v

Share News :

വൈക്കം: ബ്രഹ്മമംഗലം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിന് എഴുന്നള്ളിപ്പിനായി കൊണ്ടുവന്ന ആന ഇടഞ്ഞു.ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഉണ്ടായില്ല. വെള്ളിയാഴ്ച വൈകിട്ട് 7.45 ഓടെയാണ് സംഭവം. ശനിയാഴ്ചത്തെ എഴുന്നള്ളിപ്പിനായി തിരുവല്ലയിൽ നിന്നും കൊണ്ടുവന്ന മഹാലക്ഷ്മി ശിവൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. കൂച്ചുവിലങ്ങ് ഇല്ലാതെ വാഹനത്തിൽ നിന്നും റോഡിൽ ഇറങ്ങിയ കൊമ്പൻ ആരെയും അനുസരിക്കാതെ റോഡിലൂടെ ഓടുകയായിരുന്നു.ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഗോപുരത്തിലെ ഗേറ്റ് വഴി വീണ്ടു പുറത്തേക്ക് ഇറങ്ങിയ ആന ശങ്കരനാരായണ ക്ഷേത്രം റോഡിലൂടെ

കതിരക്കോട് ഭാഗത്തേക്ക് ഓടിയ ശേഷം തിരികെ ഓടി. കണ്ട് നിന്ന ജനങ്ങൾ പരിഭ്രാന്തരായി ചിതറിയോടി. കിഴക്കോട്ട് ഓടിയ കൊമ്പൻ്റെ പിന്നാലെ എത്തി പനയോലയും മറ്റും എറിഞ്ഞ് നൽകിയ ശേഷം ശാന്തനായതോടെ പാപ്പാന്മാർ

കയർ കെട്ടി കൊമ്പനെ കൂച്ചുവിലങ്ങിട്ട് തളക്കുകയായിരുന്നു. സംഭവം അറിഞ്ഞ്

തലയോലപ്പറമ്പ് എസ് ഐ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി ആളുകളെ മാറ്റിനിർത്തി.തുടർന്ന് കൊണ്ടുവന്ന വാഹനത്തിൽ തന്നെ കൊമ്പനെ കയറ്റി കൊണ്ടു പോകുകയായിരുന്നു.

Follow us on :

More in Related News