Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മോതിരം കൈവിരലിൽ കിടന്ന് മാംസം പുറത്തേക്ക് തള്ളി വേദന അസഹനീയമായി വയോധികൻ; രക്ഷകരായി അഗ്നി രക്ഷാ സേന.

14 Jun 2025 15:09 IST

santhosh sharma.v

Share News :

വൈക്കം: മോതിരം കൈവിരലിൽ വർഷങ്ങളോളം കിടന്നതിനെ തുടർന്ന് മാംസം പുറത്തേക്ക് തള്ളി വേദന അസഹനീയമായ വയോധികന് ഒടുവിൽ രക്ഷകരായി അഗ്നി രക്ഷാ സേന. മാഞ്ഞൂർ പാലംപറമ്പിൽ പി.കെ രാജൻ (68) ൻ്റെ കൈവിരലിൽ കിടന്ന മോതിരമാണ് വൈക്കം അഗ്നി രക്ഷാസേന ഏറെ ശ്രമകരമായി മുറിച്ച് നീക്കി നൽകിയത്. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് സംഭവം. മാനസ്സിക വെല്ലുവിളി നേരിടുന്ന വയോധികൻ അഗ്നി രക്ഷാ സേനയെ സമീപിക്കുകയായിരുന്നു.

അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ സജീവിൻ്റെ നേതൃത്വത്തിൽ അഗ്നിശമന സേനാ അംഗങ്ങൾ ചെറിയ കട്ടർ ഉപയോഗിച്ച് മോതിരം മുറിച്ച് നീക്കിയത്. കൈവിരലിന് ചെറിയ മുറിവ് പറ്റിയതിനെ തുടർന്ന് സേനയുടെ വാഹനത്തിൽ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിയ ശേഷം മടക്കി അയക്കുകയായിരുന്നു.


Follow us on :

More in Related News