Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡ്യൂട്ടിക്കിടെ ഷോക്കേറ്റു ലൈൻമാൻ മരിച്ചു

26 May 2024 21:16 IST

PEERMADE NEWS

Share News :


ഏലപ്പാറ:ഡ്യൂട്ടിക്കിടെ ഷോക്കേറ്റു ലൈൻമാൻ മരിച്ചു. കുടയത്തൂർസംഗമത്തിൽ താമസിക്കുന്ന കോണിക്കൽ അനസ് (അന്തുക്കാ അനസ് -45) ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനത്ത് വച്ച് ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം.

 പോത്തുപാറ കെഎസ്ഇബിയിലെ ലൈൻമാനായഅനസ് കോഴിക്കാനം കിഴക്കേ പുതുവൽ ഭാഗത്ത് ലൈനിലേക്ക് മറിഞ്ഞുവീണ മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു മാറ്റുന്നതിനിടയിൽ തോട്ടി ലൈനിൽ മുട്ടി ഷോക്കേറ്റാണ് മരണം സംഭവിച്ചത്. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

ഭാര്യ:ആമിന(മഞ്ജുഷ). മക്കൾ:ആദില ,അഫ്സൽ

Follow us on :

More in Related News