Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് അപകടം: അഞ്ച് പേർ മരിച്ചു. മരിച്ചത് കോങ്ങാട് സ്വദേശികൾ

23 Oct 2024 06:47 IST

Enlight News Desk

Share News :

പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് പേർ മരിച്ചു. കോങ്ങാട് സ്വദേശികളായ വിജേഷ് (35), വിഷ്ണു (30), മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സൽ (17), വേണ്ടപ്പാറ സ്വദേശി രമേശ്‌ (31) എന്നിവരാണ് മരിച്ചത്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിൽ കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. പാലക്കാട്‌ ഭാഗത്ത് നിന്ന് വരികയായിരുന്ന ലോറിയിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.

ഏറെ പ്രയാസപ്പെട്ടാണ് യുവാക്കളെ കാറിൽ നിന്ന് പുറത്തെടുത്തത്. നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ആശുപത്രിയിൽ എത്തിച്ച ശേഷമാണ് ഒരാൾമരിച്ചത്. യുവാക്കളുടെ പോസ്റ്റുമോർട്ടം പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് നടക്കും.

മരിച്ചവരിൽ മൂന്ന് പേർ ഉറ്റസുഹൃത്തുക്കളാണ്. രാത്രി 10 മണി വരെ കോങ്ങാട് ടൗണിൽ ഒരുമിച്ച് കണ്ടവരുണ്ട്. മഴ പെയ്തതിനാൽ കാർ നിയന്ത്രണം വിട്ട ലോറിയിൽ ഇടിച്ചതാകാമെന്നാണ് കരുതുന്നത്.

Follow us on :

More in Related News