Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് തെങ്ങ് ചെത്താൻ കയറിയ യുവാവ് ശക്തമായ കാറ്റിൽ തെങ്ങിൽ കുടുക്കി. ഒടുവിൽ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി.

08 May 2024 22:02 IST

santhosh sharma.v

Share News :

വൈക്കം: ബുധനാഴ്ച വൈകിട്ട് ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്ന് തെങ്ങ് ചെത്താൻ കയറിയ യുവാവ് തെങ്ങിൽ കുടുങ്ങി. ചെമ്പ് തുരുത്തുമ്മയിൽ ബുധനാഴ്ച വൈകിട്ട് 6നാണ് സംഭവം. തുരുത്തുമ്മ സ്വദേശി വലിയതറയിൽ രാജേഷാണ് അടി ഉലഞ്ഞ തെങ്ങിൽ നിന്നും ഇറങ്ങാൻ കഴിയാതെ തെങ്ങിനു മുകളിൽ കുടുങ്ങിയത്.നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വൈക്കത്ത് നിന്നും സ്റ്റേഷൻ ഓഫീസർ ടി. ഷാജികുമാറിൻ്റെ നേതൃത്വത്തിൽ ഫയർ & റസ്ക്യൂ യൂണിറ്റെത്തി നാൽപ്പത്തിരണ്ട് അടിയോളം ഉയരമുള്ള തെങ്ങിനു മുകളിൽ കയറി രാത്രി 9.15 ഓടെയാണ് വടം കെട്ടി രാജേഷിനെ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. തലയോലപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.

Follow us on :

More in Related News