Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈത്തിരിയില്‍ വാഹാനാപകടം: മൂന്ന് മലപ്പുറം സ്വദേശികള്‍ മരിച്ചു

14 Apr 2024 09:08 IST

Jithu Vijay

Share News :

മലപ്പുറം : വയനാട് വൈത്തിരിയിൽ വാഹനാപകടത്തിൽ മൂന്ന് മലപ്പുറം സ്വദേശികൾ മരിച്ചു. മലപ്പുറം കുഴിമണ്ണ സ്വദേശികളായ ആമിന, മക്കളായ ആദില്‍, അബ്ദുള്ള എന്നിവരാണ് മരിച്ചത്. മൂവരും കാർ യാത്രികരാണ്. തിരുവനന്തപുരം-ബെംഗളൂരു കെഎസ്‌ആർടിസി സ്കാനിയ ബസിലേക്ക് ഇവർ സഞ്ചരിച്ച കാർ ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.


രണ്ടുപേർ പരിക്കേറ്റ് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഉമ്മർ, അമീർ എന്നിവർക്കാണ് പരിക്കേറ്റത്. ഉമ്മറിന്റെ ഭാര്യയും മക്കളുമാണ് മരിച്ചത്. ബസ് ബെംഗളൂരുവിലേക്കും കാർ കോഴിക്കോട് ഭാഗത്തേക്കും പോകുകയായിരുന്നു. രാവിലെ ആറരയോടെയാണ് അപകടം നടന്നത്.

Follow us on :

Tags:

More in Related News