Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാഞ്ഞങ്ങാട് 2 സുഹൃത്തുക്കൾ ട്രെയിൻ തട്ടി മരിച്ചു

03 Aug 2024 23:15 IST

Enlight Media

Share News :

കാസർകോട് കാഞ്ഞങ്ങാട് : 2 പേരെ ട്രെയിൻ തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കോവ്വൽ സ്റ്റോറിലെ ഗംഗാധരൻ (63), രാജൻ (60) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച രാത്രി 8. 40 ഓടെ മുത്തപ്പനാർ കാവിന് സമീപം വെച്ചാണ് സംഭവം. കൊവ്വൽ സ്റ്റോർ ഭാഗത്തേക്ക്‌ പോകാൻ ഇരുവരും പാളത്തിനരികിലൂടെ നടന്നു പോകുകയായിരുന്നു. ഒരു വശത്തെ ട്രെയിൻ പോയി കഴിഞ്ഞ ശേഷം മറുവശത്തെ ട്രാക്ക് മുറിച്ചു കടക്കുമ്പോൾ മംഗളൂരു ഭാഗത്തേക്ക്‌ പോകുകയായിരുന്ന പരശുറാം എക്സ്പ്രസ് രണ്ടുപേരെയും ഇടിച്ചിടുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു. ഹോസ്ദുർഗ് പൊലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ ഇൻക്വസ്റ്റിനു ശേഷം പോസ്റ്റുമോർട്ടത്തിനായി ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Follow us on :

More in Related News