Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം വെള്ളൂരിൽ വീടിനുള്ളിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി.

20 Mar 2025 16:16 IST

santhosh sharma.v

Share News :

വൈക്കം: വെള്ളൂരിൽ വീടിനുള്ളിൽ യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ഇറുമ്പയം പോസ്റ്റോഫീസിന് സമീപമുള്ള വീട്ടിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. ഇറുമ്പയം ശാരദ വിലാസത്തിൽ വിജയകുമാറിൻ്റെ വീട്ടിലെ ഹാളിലാണ് മൃതദേഹം കിടന്നത്. ഏതാനും ദിവസങ്ങളായി വിജയകുമാറും ഭാര്യയും മകളുടെ വീട്ടിലായിരുന്നു താമസം. ഇവരുടെ മകൻ ധനേഷ് (കണ്ണൻ - 35 ) മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. വ്യാഴാഴ്ച ഉച്ചയ്ക്ക് തിരികെ എത്തിയപ്പോഴാണ് തുറന്ന് കിടന്ന വീടിൻ്റെ മുൻവശത്തെ മുറിയിൽ മൃതദേഹം അഴുകിയ നിലയിൽ കിടക്കുന്നത് കണ്ടെത്തിയത്. വെള്ളൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ച് വരുന്നു. കോട്ടയത്ത് നിന്നും ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തും. മൃതദേഹം ആരുടെതാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. യുവാവിനെ ദിവസങ്ങളായി പുറത്ത് കണ്ടിരുന്നില്ല. മൃതദേഹം 

ധനേഷിൻ്റെ താകാമെന്നാണ് സംശയം.



Follow us on :

More in Related News