Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോട്ടയം ആപ്പാഞ്ചിറയിൽ ബന്ധു വീട്ടിൽ വിരുന്നെത്തിയ രണ്ടാം ക്ലാസ് വിദ്യാർഥി കുളത്തിൽ വീണ് മരിച്ചു.

28 Aug 2024 12:48 IST

santhosh sharma.v

Share News :

കോട്ടയം :കടുത്തുരുത്തി ആപ്പാഞ്ചിറയിൽ ബന്ധു വീട്ടിൽ വിരുന്നെത്തിയ ആറു വയസുകാരൻ കുളത്തിൽ വീണ് മരിച്ചു. ആലപ്പുഴ സ്വദേശി ബെന്നി ആൻ്റണി (6) ആണ് മരിച്ചത്. ആപ്പാഞ്ചിറ മാന്നാറിലുള്ള ബന്ധു വീട്ടിൽ എത്തിയ കുട്ടി വീടിനു സമീപത്തെ ഫാമിനോട് ചേർന്നുള്ള കുളത്തിൽ ബന്ധുക്കളായ കൂട്ടുകാരും ചേർന്ന് ചൂണ്ടയിടുന്നതിനിടെ കാൽ വഴുതി കുളത്തിൽ വീഴുകയായുന്നു. കടുത്തുരുത്തിയിൽ നിന്നും സ്റ്റേഷൻ ഓഫീസർ ടി.ജെ ജിജിമോൻ, അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ രാജു സേവ്യർ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർ യൂണിറ്റെത്തി കുട്ടിയെ ഉടൻതന്നെ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കടുത്തുരുത്തി പോലീസ് മേൽ നടപടി സ്വീകരിച്ചു.

Follow us on :

More in Related News