Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ആറംഗ കൂട്ടുകാരോടപ്പം നാരങ്ങാതോട് പതങ്കയം വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ട് കാണാതായി.

03 Aug 2025 18:14 IST

UNNICHEKKU .M

Share News :

മുക്കം:ആറംഗസംഘത്തോടപ്പം  നാരങ്ങാത്തോട് പതങ്കയത്ത് വെള്ളച്ചാട്ടത്തിന് താഴെ കുളിക്കാനിറങ്ങിയ പ്ലസ് വൺ വിദ്യാർ ഒഴുക്കിപ്പെട്ട് കാണാതായി. മഞ്ചേരിയിൽ നിന്നും വന്ന സംഘത്തിൽപ്പെട്ട കച്ചേരിപ്പടി സ്വദേശി അലൻ (16) കാണാതായത്. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിയോടയാണ് അപകടം. മുക്കം അഗ്നി രക്ഷ സേനയിൽ വിവരമറിയിച്ചതിനെ തുടർന്ന് അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്ത്യൻ്റെ നേതൃത്വത്തിലുള്ള സംഘം ഉടനെ പതങ്കയത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. ടാസ്ക് ഫോഴ്സ്, സന്നദ്ധ സംഘടനകൾ, കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പക ശ്ശേരി, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ ഇരുവഴിഞ്ഞിപ്പുഴയിൽ തെരച്ചിൽ നടത്തിയത്. പതങ്കയ വെള്ളച്ചാട്ടത്തിൽ ഇറങ്ങുന്നതിന് കനത്ത വിലക്കുണ്ട്. പക്ഷെ സംഘം കുളിക്കാനിറങ്ങിയത് താഴ്ഭാഗത്താണ്. പതങ്കയത്ത് വെള്ളച്ചാട്ട ഭാഗങ്ങളിൽ വൻ ഗർത്തങ്ങളുടെ ഏരിയയാണ്. നിരവധി സഞ്ചാരികൾ അപകടത്തിൽപ്പെട്ട് മരണപ്പെട്ട മേഖലയാണ് . അപകട മേഖല എന്ന ബോർഡും ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. പാറക്കൂട്ടങ്ങളിലെ വഴുക്കും, ഗർത്തങ്ങളും, മലവെള്ളപാച്ചിലിൻ്റെ വരവും മനസ്സിലാക്കാത്ത സഞ്ചാരികളാണ് പലപ്പോഴും അപകട മരണങ്ങളിൽ അകപ്പെടുന്നത്. സംഘം താഴ്ഭാഗത്തേക്ക് ഇറങ്ങിയതാവുമെന്നാണ് സംശയിക്കുന്നത്.  പതങ്കയത്തിന് തൊട്ടു താഴെ ഇതിനു മുമ്പ് മറ്റൊരു അപകടം നടന്ന സ്ഥലത്തുനിന്ന് വിദ്യാർഥി ഒഴുക്കിൽപ്പെട്ടിരുന്നു. വെള്ളച്ചാട്ടത്തിൻ്റെ മനോഹരമായ കാഴ്ചകൾ മഞ്ചേരിയിൽ നിന്ന്  ആറംഗ സംഘമായാണ് രാവിലെ പതങ്കയത്ത് എത്തിയത്. തെരളിൽ പുരോഗമിക്കുകയാണ്.

Follow us on :

More in Related News