Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാർ സ്കൂട്ടറിന് പിന്നിലിടിച്ച് ഗൃഹനാഥന് ഗുരുതര പരിക്ക്; കാർ നിർത്താതെ പോയതിനാൽ പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച് വഴിയാത്രികർ

05 Oct 2024 21:43 IST

ജേർണലിസ്റ്റ്

Share News :

തൊടുപുഴ: കാർ ഇടിച്ച് സ്‌കൂട്ടർ യാത്രികന്റെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. സാരമായി പരുക്കേറ്റ് അബോധാവസ്ഥയിലായ തെക്കുംഭാഗം തുരുത്തേൽ ടി.പി.ഷാജു (58) വിനെ തൊടുപുഴ സെൻ്റ് മേരീസ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനി വൈകിട്ട് ആറ് മണിയോടെ ഇടുക്കി റോഡിലെ പെട്രോൾ പമ്പിന് സമീപത്തെ വളവിലാണ് അപകടം.

റോഡരികിൽ പരിക്കേറ്റ് രക്തം വാർന്ന് അബോധാവസ്ഥയിൽ കിടന്ന ഷാജുവിനെ അതുവഴിയെത്തിയ യാത്രക്കാരാണ് ആശുപ്രതിയിൽ എത്തിച്ചത്. സമീപത്ത് തന്നെ അപകടത്തിൽപ്പെട്ട് മറിഞ്ഞ നിലയിൽ ഇയ്യാളുടെ സ്കൂട്ടറുമുണ്ടായിരുന്നു.

ആളെ തിരിച്ചറിയാതിരുന്നതിനാൽ സ്ഥലത്തെത്തിയവരിൽ ചിലർ വാഹനത്തിൻ്റെ ചിത്രം നവമാധ്യമങ്ങളിൽ പങ്ക് വച്ചു. ഏതാനും സമയത്തിനുള്ളിൽ തന്നെ ബന്ധുക്കൾ ആശുപത്രിയിലെത്തി. പോലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലും ഏത് രീതിയിലാണ് ഷാജു അപകടത്തിൽപ്പെട്ടതെന്ന് കണ്ടെത്താനായിരുന്നില്ല. രാത്രി ഏഴരയോടെ, തങ്ങളുടെ വാഹനമിടിച്ചാണ് സ്കൂട്ടർ അപകടത്തിൽപ്പെട്ടതെന്ന് അറിയിച്ച് മൂവാറ്റുപുഴ സ്വദേശികളായ കാർ യാത്രികർ തൊടുപുഴ പോലീസ് സ്റ്റേഷനിൽ ഹാജരായിട്ടുണ്ട്. എന്നാൽ അപകടം ഉണ്ടാക്കിയ കാറും ഡ്രൈവറും തന്നെയാണോ സ്റ്റേഷനിൽ എത്തിയതെന്നും വാഹനം നിർത്താതെ പോകാനുണ്ടായ സാഹചര്യവും അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു. പ്രദേശത്തെ സി.സി.ടി.വി ഉൾപ്പെടെ പരിശോധിക്കുമെന്നും പോലീസ് സൂചിപ്പി

ച്ചു.

Follow us on :

More in Related News