Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കാറിടിച്ച് കാൽനടയാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു.

05 Oct 2024 15:04 IST

- santhosh sharma.v

Share News :

തലയോലപ്പറമ്പ്: കാറിടിച്ച് കാൽനടയാത്രക്കാരന് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 11 മണിയോടെ തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിന് സമീപമാണ് അപകടം. തലയോലപ്പറമ്പ് കുറുന്തറ മംഗലത്ത് വീട്ടിൽ സാബു വർഗ്ഗീസ് (50)നാണ് പരിക്കേറ്റത്. കാലിന് ഗുരുതരമായി പരിക്കേറ്റ ഇയാളെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിന് പിന്നിൽ ചെങ്ങന്നൂർ സ്വദേശികൾ സഞ്ചരിച്ച മറ്റൊരു കാർ നിയന്ത്രണം വിട്ട് പിന്നിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ നിർത്തിയിട്ടിരുന്ന കാർ മുന്നോട്ട് നീങ്ങി നടന്ന് പോകുകയായിരുന്ന സാബുവിനെ ഇടിക്കുകയായിരുന്നു. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News