Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ നിയന്ത്രണംവിട്ട കാർ മുന്നേ പോയ കാറിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ച് ഡ്രൈവർക്ക് പരിക്ക്.

08 Jul 2024 19:17 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണംവിട്ട കാർ മുന്നേ പോയ കാറിലും റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ പാർക്ക് ചെയ്തിരുന്ന കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ച് പോസ്‌റ്റ് തകർന്നു. അപകടത്തിൽ പരുക്കേറ്റ നിയന്ത്രണം വിട്ട കാർ ഡ്രൈവർ മറവൻതുരുത്ത് സ്വദേശി ജിത്തുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12ന് തലയോലപ്പറമ്പ് കെ.ആർ.ഓഡിറ്റോറിയത്തിനു സമീപമാണ് അപകടം. അപകടത്തെ തുടർന്ന് തലയോലപ്പറമ്പ്- വൈക്കം റോഡിൽ 15 മിന്നിട്ടോളം ഗതാഗതം തടസ്സപ്പെട്ടു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News