Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു; ടിപ്പറിൽ കുരുങ്ങി വീട്ടമ്മക്ക് ദാരുണാന്ത്യം

08 Jul 2024 23:19 IST

Enlight News Desk

Share News :

ആലപ്പുഴ: സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി റോഡിൽ വീണ വീട്ടമ്മമരിച്ചു. നൂറനാട് പടനിലം സ്വദേശി ചന്ദ്രിക(52)യാണ് മരിച്ചത്. 

കെപി റോഡിൽ കരിമുളയ്ക്കൽ ജംഗ്ഷനിൽ വൈകിട്ട് 6 മണിയോടെയായിരുന്നു അപകടം. ഭർത്താവിനൊപ്പം സക്കൂട്ടറിൽ പോവുകയായിരുന്നു ചന്ദ്രിക. പൈപ്പ്ലൈനിനു വേണ്ടി എടുത്ത കുഴിയിൽ വീഴാതിരിക്കാൻ വെട്ടിച്ചപ്പോൾ അതേ ദിശയിൽ വരികയായിരുന്ന ടിപ്പറിൽ കുരുങ്ങി വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. 

ബൈക്കിനു പിന്നിൽ സഞ്ചരിച്ച അമ്മയുടെ കൈയിൽ നിന്നു വീണ് എട്ട് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു.


Follow us on :

More in Related News