Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Jun 2025 13:54 IST
Share News :
തലയോലപ്പറമ്പ്: വെട്ടിക്കാട്ട്മുക്ക് പാലത്തിൽ നിന്നും ആറ്റിൽ ചാടി കാണാതായ സ്കൂട്ടർ യാത്രികൻ്റെ മൃതദേഹം കണ്ടെത്തി. കടുത്തുരുത്തി മാന്നാർ പൂഴിക്കോൽ കരോട്ട് പുത്തൻപുരയ്ക്കൽ കെ.എൻ ബൈജു (56)ൻ്റെ മൃതദേഹമാണ്
മൂവാറ്റുപുഴയാറിൻ്റെ കാട്ടിക്കുന്ന് തീരത്ത് പാലാക്കരി ഫിഷ് ഫാമിന് സമീപം പൊങ്ങിയ നിലയിൽ ശനിയാഴ്ച ഉച്ചയോടെ നാട്ടുകാർ കണ്ടെത്തിയത്. വെള്ളിയാഴ്ച പുലർച്ചെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തിൽ നിന്നും ലൈറ്റിട്ട് പാർക്ക് ചെയ്തിരുന്ന നിലയിൽ ഇയാൾ സഞ്ചരിച്ചിരുന്ന സ്കൂട്ടറും ഇതിന് സമീപത്ത് നിന്നും ഇയാൾ ഉപയോഗിച്ചിരുന്ന ചെരുപ്പും കണ്ടെത്തിയതോടെയാണ് ആറ്റിൽ ചാടിയതാകാമെന്ന സംശയം ഉയർന്നത്.
തുടർന്ന് പോലീസും അഗ്നിരക്ഷാസേനയും വെള്ളിയാഴ്ച രാവിലെ മുതൽ രാത്രി വൈകിയും മൂവാറ്റുപുഴ ആറ്റിൽ തിരച്ചിൽ നടത്തിയെങ്കിലും യാതൊരു സൂചനയും ലഭിച്ചിരുന്നില്ല. ശനിയാഴ്ച രാവിലെ മുതൽ വീണ്ടും തിരച്ചിൽ പുനരാരംഭിക്കുന്നതിനിടെയാണ് മൃതദേഹം കാട്ടിക്കുന്ന് ഭാഗത്ത് പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു. റിയൽ എസ്റ്റേറ്റ് ബ്രോക്കറായ ബൈജു വീടും സ്ഥലവും വിൽക്കുന്ന കാര്യത്തെക്കുറിച്ച് സംസാരിക്കാൻ കൊടുങ്ങല്ലൂരിലുള്ള സുഹൃത്തിനെ കാണാനെന്ന് പറഞ്ഞ് വ്യാഴാഴ്ച വൈകിട്ട് വീട്ടിൽ നിന്നും പോയതാണ്. ഏറെ നേരം കഴിഞ്ഞും കാണാതാവുകയും ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെയും ബന്ധുക്കൾ കടുത്തുരുത്തി പോലീസിൽ പരാതി നൽകുകയും പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെ യുമാണ് വെള്ളിയാഴ്ച പുലർച്ചെ ഇയാൾ സഞ്ചരിച്ച സ്കൂട്ടർ കോട്ടയം -എറണാകുളം പ്രധാന റോഡിലെ തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്ക് പാലത്തിൽ നിന്നും കണ്ടെത്തിയത്.
Follow us on :
Tags:
More in Related News
Please select your location.