Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തല പള്ളിക്ക് സമീപം ദേശീയപാത 66-ൽ ചെറിയ ചരക്ക് ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു

02 Jul 2024 14:53 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല പള്ളിക്ക് സമീപം ദേശീയപാത 66-ൽ ചെറിയ ചരക്ക് ലോറി ടയർ പൊട്ടി നിയന്ത്രണം വിട്ട് മറിഞ്ഞു.ജീവനക്കാർക്ക് പരിക്കേറ്റു.പെരുമ്പാവൂർ സ്വദേശികളായ ഡ്രൈവർ വേണാട് അബ്ദുറഹ്മാൻ(54),സഹായി വാത്തയിൽ നാസർ(53)എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം.സമീപത്ത് മറ്റൊന്നും ഇല്ലാതിരുന്നത് തുടർ അപകടം ഒഴിവാക്കി.പെരുമ്പാവൂരിൽ നിന്ന് കശുവണ്ടിയുടെ തൊണ്ട് കയറ്റി തിരൂർക്ക് പോകുകയായിരുന്ന ചരക്ക്ലോറിയാണ് അപകടത്തിൽപ്പെട്ടത്.ലോറി റോഡിൽ കുറുകെ മറിയുകയായിരുന്നു.റോഡിൽ മറ്റു വാഹനങ്ങൾ ഇല്ലാത്തതിനാൽ വലിയ അപകടങ്ങൾ ഒഴിവായി.മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി.ഹൈവേ പോലീസ് സംഭവസ്ഥലത്തെത്തി.ചരക്ക്‌ ലോറി പിന്നിട് നീക്കി.


Follow us on :

More in Related News