Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പാഴ്സലുമായി വന്ന സി എൽ ജി എയ്സ്സ് വാൻ നിയന്ത്രണം വിട്ട് പാലത്തിന് സമീപത്തെ സുരക്ഷാ വേലിയിലേക്ക് ഇടിച്ചു കയറി അപകടം;ഡ്രൈവർ രക്ഷപ്പെട്ടു.

02 Apr 2025 21:27 IST

santhosh sharma.v

Share News :

വൈക്കം: പാഴ്സലുമായി വന്ന സി എൽ ജി എയ്സ്സ് വാൻ നിയന്ത്രണം വിട്ട് പാലത്തിന് സമീപത്തെ സുരക്ഷാ വേലിയിലേക്ക് ഇടിച്ചു കയറി അപകടം. വാഹനത്തിൻ്റെ മുൻഭാഗം തകർന്നു. അപകടത്തിൽ കൈയ്ക്ക് പരിക്കേറ്റ തിരുവനന്തപുരം സ്വദേശിയായ വാഹന ഡ്രൈവർ വൈക്കം താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടി. ബുധനാഴ്ച പുലർച്ചെ 3 മണിയോടെ തലയാഴം മാരാംവീട് പാലത്തിനു സമീപമായിരുന്നു അപകടം. തിരുവനന്തപുരത്തെ കൊറിയർ സർവീസ് സ്ഥാപനത്തിൻ്റെ വാഹനമാണ് പാഴ്സലുകൾ ഇറക്കുന്നതിനായി വരുന്നതിന്നിടയിൽ അപകടത്തിൽപ്പെട്ടത്. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News