Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂര്‍ മാവിന്‍ചുവട്ടിൽ കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്ക്

16 May 2024 13:21 IST

MUKUNDAN

Share News :

ഗുരുവായൂര്‍:മാവിന്‍ചുവട് കെഎസ്ആര്‍ടിസി ബസ്സും മിനി ടൂറിസ്റ്റ് ബസ്സും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.കെഎസ്ആര്‍ടിസി ഡ്രൈവര്‍ പിറവം സ്വദേശി വാണിനിരപ്പില്‍ അഭിലാഷ്,കണ്ടക്ടര്‍ പിറവം കോട്ടപ്പുരയിടത്തില്‍ അനു,ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ആലപ്പുഴ സ്വദേശി ജിതിന്‍,ബസ്സിലെ യാത്രക്കാരും,ചേര്‍ത്തല സ്വദേശികളുമായ ആലക്കുന്ന് കോളനിയില്‍ ശിശിര,ലാലന്‍,രതീഷ്,മിഥുന്‍,സുനിത,ശ്യാം,സുജാത,ആര്‍ദ്ര,ശ്രീഹരി,നാജിമോന്‍,വിദ്യ,വിവി,നാസില,ശ്രീഹരി എന്നിവര്‍ക്കാണ് പരിക്കേറ്റത്.ആലപ്പുഴയില്‍ നിന്ന് പളനിയിലേക്ക് പോകും വഴി ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞു പോവുകയായിരുന്ന മിനി ടൂറിസ്റ്റ് ബസ്സും,തൃശ്ശൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റുമാണ് കൂട്ടിയിടിച്ചത്.


Follow us on :

More in Related News