Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബെംഗളൂരു–കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് കത്തി നശിച്ചുർ; യാത്രക്കാർ സുരക്ഷിതർ

19 Dec 2025 08:11 IST

NewsDelivery

Share News :

മൈസൂരു: ബംഗളൂരുവിൽനിന്ന് കോഴിക്കോടേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ബസ് പൂർണമായും കത്തിനശിച്ചു. നഞ്ചൻകോട് കഴിഞ്ഞ ഉടനെയാണ് സംഭവം. ബസിൽ 44 യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ഡ്രൈവറുടെയും കണ്ടക്ടറുടെയും സമയോചിത ഇടപെടൽ കാരണം ആർക്കും പരിക്കില്ല.


ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം. ബെംഗളൂരുവിൽ നിന്നും കോഴിക്കോടേക്ക് വരികയായിരുന്ന കെ.എൽ. 15 എ 2444 എന്ന സ്വിഫ്റ്റ് ബസ് ആണ് കത്തി നശിച്ചത്. യാത്രക്കാരെ മറ്റൊരു ബസിൽ കോഴിക്കോടേക്ക് കൊണ്ടുപോയി. 


Follow us on :

More in Related News