Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാവക്കാട് മണത്തലയിൽ ഇരുമ്പ് പൈപ്പുകൾ കയറ്റിവന്ന ലോറി മറിഞ്ഞ് അപകടം:ഡ്രൈവർക്ക് പരിക്ക്

04 Apr 2025 13:57 IST

MUKUNDAN

Share News :

ചാവക്കാട്:മണത്തല ദേശീയപാത 66 ബേബി റോഡിന് സമീപം ഇരുമ്പ് പൈപ്പുകൾ കയറ്റിവന്ന ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.കർണാടകയിൽ നിന്നും ഇരുമ്പ് പൈപ്പുകൾ കയറ്റി എറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.ഇന്ന് പുലർച്ചെ 2.30 ഓടെയായിരുന്നു അപകടം.ദേശീയപാതയുടെ പണികൾ നടക്കുന്നതിനാൽ അപകടകരമായ തലത്തിൽ റോഡ് സൈഡുകളിൽ കുഴികളും മറ്റും മൂടാതെ കിടക്കുന്നതാണ് അപകടങ്ങൾക്ക് കാരണമായത്.റോഡരിയിലെ കുഴിയിൽ ചാടിയ ലോറി നിയന്ത്രണം വിട്ടുമറിയുകയായിരുന്നു.ലോറിക്കുള്ളിൽ കുടുങ്ങിയ ഡ്രൈവർക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്.നാട്ടുകാരാണ് ഡ്രൈവറെ രക്ഷപ്പെടുത്തിയത്.ഡ്രൈവറുടെ കൈ ഒടിഞ്ഞു.ഏതാനും ദിവസങ്ങൾക്ക് മുമ്പ് മണത്തല പള്ളിക്ക് മുൻവശം മരം കയറ്റി വന്നിരുന്ന ലോറി മറിഞ്ഞിരുന്നു.പരിധിയിൽപ്പെട്ട മരം ലോറിയിൽ കയറ്റിയതാണ് ലോറി മറിയാൻ കാരണമായത്.അമിത ലോഡുകൾ കയറ്റി വരുന്ന വാഹനങ്ങൾ പോലീസ് പരിശോധനകൾക്ക് വിധേയമാക്കുന്നില്ല എന്ന നാട്ടുകാരുടെ ആക്ഷേപം ശക്തമായിട്ടുണ്ട്.പല ലോറികളിലും ലോഡുകൾ അമിതമായി കയറ്റിയാണ് പോകുന്നത്.









Follow us on :

More in Related News