Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം കച്ചേരിക്കവലയിൽ നാലും കൂടിയ ജംഗ്ഷനിൽ അപകടം നിത്യസംഭവം.

20 Aug 2024 15:21 IST

santhosh sharma.v

Share News :

വൈക്കം: കച്ചേരി കവലയിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം അമിത വേഗതയിൽ യുവാക്കൾ ഓടിച്ച ബൈക്കും മറ്റൊരു സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടമാണ് ഒടുവിലത്തേത്. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർ റോഡിൽ തെറിച്ച് വീണെങ്കിലും ഗുരുതരമായി പരുക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ആളുകൾ ഓടിയെത്തിയപ്പോഴേക്കും അപകടത്തിൽപ്പെട്ട യുവാക്കൾ ഓടി രക്ഷപ്പെട്ടു. നാല് ദിക്കിൽ നിന്നുള്ള റോഡ് സംഗമിക്കുന്ന കച്ചേരി കവല ജംഗ്ഷനിൽ അപകടങ്ങൾ പതിവാണെന്നും സ്പീഡ് ബ്രേക്കർ അടക്കമുള്ള സുരക്ഷാ സംവിധാനങ്ങൾ ഇവിടെ സ്ഥാപിക്കണമെന്നും ആവശ്യം ശക്തമാണ്.


Follow us on :

More in Related News