Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സിമന്റ് ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി, അപകടം ഒഴിവായി

23 Oct 2024 21:12 IST

PEERMADE NEWS

Share News :



പീരുമേട്:


 55-ാം മൈൽ വളവിൽ സിമന്റ് ലോറി നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറി . വാഹനംകൊക്കയിലേക്ക്മറിയാതിരുന്നതിനാൽ വൻ അപകടം ഒഴിവായി.ബുധനാഴ്ച വെളുപ്പിനെ നാലിനാണ് അപകടം നടന്നത്.

 മധുരയിൽ നിന്നും കൊല്ലത്തേക്ക് സിമന്റുമായി പോയ ലോറിയാണ്  55-ാം മൈൽ വളവിൽ 

 നിയന്ത്രണം വിട്ട് റോഡിൽ നിന്നും തെന്നിമാറിയത്.ഡ്രൈവർഉറങ്ങിപ്പോയതാണ്  കാരണം. അപകടം നടന്നയിടത്തിന് താഴെ ഒരു വീട് ഉണ്ട്. വീടിന് മുകളിലേക്ക് വീഴാ ഞതിനാൽ വൻ അപകടം ഒഴിവാക്കുകയും ചെയ്തു. വീടിനുള്ളിൽ കുട്ടികളടക്കം അഞ്ച് അംഗങ്ങളാണ് താമസിച്ചിരുന്നത്. സംഭവത്തെതുടർന്ന് ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു.ഇതേ സമയം 

 വാഹനനിർത്തിയശേഷം ഡ്രൈവർ ഇറങ്ങുകയും ചെയ്തു. അപകടത്തിൽപ്പെട്ട ലോറിയിൽ ഉണ്ടായിരുന്ന സിമന്റ് മാറ്റിയശേഷം കെട്ടി വലിച്ചാണ് ലോറി റോഡിലേക്ക് കയറ്റിയത്.


 

Follow us on :

More in Related News