Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീടിന് തീപ്പിടിച്ചു.കട്ടിലും സാമഗ്രഗികളും കത്തിനശിച്ചു. മുക്കം അഗ്നി രക്ഷസേന തീയണച്ചു.

26 May 2024 12:22 IST

UNNICHEKKU .M

Share News :




മുക്കം: ബന്ധുവിൻ്റെ വിവാഹത്തിന് പങ്കെടുക്കാൻ പൂട്ടിയിട്ട് പോയ വീടിന് തീപ്പിടിച്ചു.കട്ടിലുo, സാമഗ്രികളും പൂർണ്ണമായി കത്തി നശിച്ചു. മുക്കം അഗ്നി രക്ഷസേന തീയണച്ചു. ഓമശ്ശേരി പഞ്ചായത്ത് വെളിമണ്ണ ചിറ്റാരിക്കൽ എലിയംബ്രോമല രാജൻ എന്ന ആളുടെ വീടിന് തീപിടിച്ചത്.ഞായറാഴ്ച്ച രാവിലെ 6 മണിക്കാണ് സംഭവം. മൂന്നുദിവസ oമുമ്പാണ് വീട് പൂട്ടിയിട്ട് രാജനും കുടുംബവും ബന്ധുവിന്റെ വിവാഹത്തിന് പോയത്. അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് മുക്കത്ത് നിന്ന് അഗ്നി രക്ഷസേന എത്തി തീ അണച്ചതിനാൽ കൂടുതൽ പടരുന്നത് ഒഴിവായി. വീട്ടിലെഒരു റൂമിലെ കട്ടിലടക്കം എല്ലാ സാധനങ്ങളും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തിപ്പിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. മുക്കം അഗ്നി രക്ഷ നിലയം അസിസ്റ്റൻസേഷൻ ഓഫീസർ ജി. മധുവിൻ്റെ നേതൃത്വത്തിലുള്ള ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷന് ഓഫീസർ അബ്ദുൾ ഷുക്കൂർ,

ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ ജലീൽ ഒ, കെ.ടി ജയേഷ് കെ ടി മുഹമ്മദ്ഷനീബ്, പി. അഭിലാഷ് പി, വൈ പി.ഷറഫുദ്ദീൻ  ഫാസിലലി ,ആർ .അഖിൽ, വി ജോഷി, പി. രാജേന്ദ്രൻ എന്നിവർ രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി.

Follow us on :

More in Related News