Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2025 15:35 IST
Share News :
വൈക്കം: വേമ്പനാട്ട് കായലിൽ ചെമ്പ് പാലാക്കിയ്ക്ക് സമീപം നടുത്തുരുത്തിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാളെ കാണാതായി. പാണാവള്ളി സ്വദേശി കണ്ണൻ (42)നെയാണ് കാണാതായത്. കാണാതായ ആൾക്കായി ഫയർഫോഴ്സ് തിരച്ചിൽ നടത്തുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്.
കാട്ടിക്കുന്നിലുള്ള മരണ വീട്ടിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം പാണാവള്ളി ഭാഗത്തേക്ക് മടങ്ങിയവരാണ് അപകടത്തിൽപ്പെട്ടത്. കുട്ടികൾ ഉൾപ്പടെ 30 ഓളം പേർ വള്ളത്തിൽ ഉണ്ടായിരുന്നുവെന്നാണ് പ്രഥമിക വിവരം. നടുത്തുരുത്ത് ഭാഗത്ത് മോട്ടോർ ഘടിപ്പിച്ച വള്ളം തീരം ചേർന്ന് പോകുന്നതിനിടെയാണ് വള്ളം ഒരു വശത്തേക്ക് ചരിഞ്ഞതും യാത്രക്കാർ കായലിൽ വീഴുന്നതും. യാത്രക്കാർക്ക് എത്തമുള്ള ഭാഗത്ത് വള്ളം മറിഞ്ഞതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ആളുകളുടെ ബഹളം കേട്ട് പാലാക്കരിഭാഗത്തുള്ള നാട്ടുകാരും
വാർഡ് മെമ്പർ വി.എ ശശിയും
മറ്റും ഉടൻ എത്തിയാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് വൈക്കത്ത് നിന്നും ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി. ഇതിനിടെയാണ് വള്ളത്തിൽ ഉണ്ടായിരുന്ന കണ്ണനെ കാണാതായ വിവരം അറിഞ്ഞത്. തുടർന്ന് ഇയാൾക്കായി ഫയർഫോഴ്സ് തിരച്ചിൽ നടത്തുകയാണ്.
Follow us on :
Tags:
Please select your location.